ട്രുനൂന്‍- ഒരു വിഭജനത്തിന്റെ വേദന

                           ട്രുനൂന്‍- ഒരു വിഭജനത്തിന്റെ  വേദന

 ഭരണകൂട ഭീകരതക്ക് മുന്നില്‍ ജീവിതം വേര്‍തിരിക്കപെട്ടുപോയ രണ്ട ഗ്രാമങ്ങളുടെ കഥയാണ് ട്രുനൂന്‍ എന്ന ചിത്രത്തിലൂടെ വരച്ചുചെര്‍ക്കപ്പെട്ടിരിക്കുന്നത്. പുതിയ അതിരുകള്‍ സൃഷ്ട്ടിക്കുന്നതിലൂടെ ജീവിതങ്ങള്‍ വിഭാജിക്കപെടുന്നത് മനുഷ്യനോടുള്ള വെല്ലുവിളിയാണ് എന്ന് വെളിവാക്കുന്നതാണ് ഈ ചിത്രം.
പരസ്പ്പരം വളരെ സ്നേഹത്തോടെ ജീവിക്കുന്ന രണ്ടു ഗ്രാമങ്ങളില്‍ പെട്ടെന്ന് കുറച്ച പട്ടാളക്കാര്‍ വരികയും അവര്‍ അവിടെ ഒരതിരുണ്ടാക്കുകയും ചെയ്യുന്നു. പകച്ചു നിന്ന് പോകുന്ന ഇവിടങ്ങളിലെ സാധാരണക്കാര്‍ എന്താണിതിനു പരിഹാരം എന്നാലോചിക്കുന്നു. ഇരു ഗ്രാമങ്ങളിലായി താമസിക്കുന്ന നെലിഫെരിന്റെയും അസീസിന്റെയും വിവാഹം ഉറപ്പിച്ചിരിക്കുകയാണ്.  ഗര്ഭിനിയായ നെലിഫെര്‍ന്റെ ഉമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകനമെങ്കിലും തൊട്ടടുത്ത ഗ്രാമത്തില്‍ പോകണം. ഈ അകുലതകളെല്ലാം ഗ്രാമവാസികളെ അലട്ടുന്നുണ്ട്. പക്ഷെ തങ്ങളുടെ സ്നേഹത്തിനു മുന്നില്‍ ഒരതിരും നിലനില്‍ക്കില എന്ന് ഇരു ഗ്രാമവാസികളും ഉറച്ചു വിശ്വസിച്ചു. അങ്ങനെ സ്വന്തം മണ്ണില്‍ ഇച്ച്ഹഷക്തിയോടെ ജീവികാനുള്ള ആവേശം എത് അതിര്‍ത്തി ഭേദിക്കാനുള്ള കരുത്ത് അവര്‍ക്ക് നല്‍കുന്നു. ഗ്രാമവാസികള്‍ അതിര്‍ത്തി ഭേടിക്കുന്നുവെന്നു തിരിച്ചറിഞ്ഞ പട്ടാളക്കാര്‍ അതിര്‍ത്തികളില്‍ മൈനുകള്‍ കുഴിച്ചിടുന്നു. പക്ഷെ ഒരു ഞെട്ടലോടെ അതിരുകളില്‍ മൈനുകലുന്ടെന്നു ഗ്രാമവാസികള്‍ മനസിലാക്കുന്നു.പരാജയപ്പെടാന്‍ തയ്യാറല്ലാത്ത ഗ്രാമവാസികള്‍ മൈനുകള്‍ കുഴിച്ചിട്ട സ്ഥലം കണ്ടു പിടിച്ച അപായ സൂചന നല്‍കുന്നു. അങ്ങനെ ആകംക്ഷഭാരിതമായ വിവാഹ ദിവസം വന്നു ചേരുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ നെലിഫെരിനെ അയാള്‍ ഗ്രാമത്തിലേക്ക് കായ്‌മരുന്നതിനിടെയില്‍ മൈന്‍ ഭീകരമായി പൊട്ടുകയും സ്നേഹവല്സല്ല്യം നിറഞ്ഞ ആ വൃദ്ധന്‍ മരിക്കുന്നു. അതിര്‍ത്തി ഭേദിക്കാനുള്ള ആഗ്രഹം ഗ്രാമവാസികളില്‍ മടുപ്പുണ്ടാക്കുന്നുവെങ്കിലും ശക്തമായി പ്രതിരോതിക്കാനുള്ള കരുത്തുമായി അവര്‍ ജീവിക്കുന്നു.
ഇരു ഗ്രാമങ്ങളുടെയും പച്ചപ്പും സവ്ന്ധര്യവും കാഴ്ചകളില്‍ വരച്ചു കാട്ടുന്നതില്‍ ഈ ചിയ്ഹ്രം മികവ് പുലര്‍ത്തുന്നു കേവലജീവിതം വാര്ചിടുന്നതിലുപരി അതിനു ചുറ്റും നിറയുന്ന ദ്രിശ്യ സവ്ന്ധര്യത്തെ  അതിസുന്ദരമായി ഈ ചിത്രത്തില്‍ ആലേഖനം ചെയ്തിരിക്കുന്നു. മനോഹരമായ ഫ്രാമുകകളാല്‍ നയ്തു വച്ച ഒരു തലയ്ഹ്മകമായ ചിത്രമാണ്‌ ട്രുനൂന്‍ എന്ന് പറയാതെ വയ്യ...!

Direction : Nosir Saidov
Nation : Tajikistan

No comments:

Post a Comment