masangeles ആത്മസംഘര്‍ഷങ്ങളുടെ നേര്‍ക്കാഴ്ച
പോരാട്ടവീര്യവും ആന്തരിക ഊര്‍ജ്വവും വിപ്ലവ ജീവിത രീതിയും ശക്തമായി ആവിഷ്ക്കരിച്ച ചിത്രമാണ് മസങ്ങേലെസ്. യുദ്ധവും സങ്കര്ഷവും ജീവിതതിലെല്‍പ്പിക്കുന്ന ആഘാതം, സ്ത്രീകളില്‍ ഉണ്ടാക്കുന്ന കടുത്ത മാനസിക സങ്കര്‍ഷം എന്നിവയാണ് ഈ ചിത്രം വെളിവാക്കുന്നത്. 1960ലെ ഉരുഗുഅന്‍ യുദ്ധ കാലഘട്ടമാണ് ഈ ചിത്രം വരച്ചു കാട്ടുന്നത്.
ഒരു പ്രമുഖ രാഷ്ട്രീയക്കാരന്റെ വിവാഹേതര ബന്ടതിലുണ്ടായ മകളാണ് മസങ്ങേലെസ്. അമ്മയുടെ ആത്മഹത്യക്ക് ശേഷം മാസങ്ങേലെസിനു പിതാവിന്റെ കൂടെ പോകേണ്ടി വരുന്നു. വേറെ വഴിയില്ലാതെ അവിടെ കഴിയേണ്ടി വരുന്ന മാസങ്ങേലെസ് അര്‍ദ്ധ സഹോദരനായ സന്ടിയഗോവില്‍ അനുരക്തനകുന്നു. വിപ്ലവവും യുദ്ധവും തുടര്ച്ചേ നേരിടേണ്ടി വരുന്ന സന്ടിയഗോനോടോപ്പോം അത്മസന്ഘര്‍ഷങ്ങളുടെ നേര്കഴ്ചയായി മാസങ്ങേലെസും കൂടെ നില്കുന്നു. പക്ഷെ വിപ്ലവ യുദ്ധം നടക്കുന്ന സമയത്ത് സന്ടിയഗോവിനു ഗര്‍ഭിണിയായ ഭാര്യയെ ഒറ്റക്കാകി പോകേണ്ടിവരുന്നു. യ്ഹീര്തും ഒറ്റപ്പെട്ടു പോകുന്ന മാസങ്ങേലെസ് തനിയെയാണ് തന്റെ പ്രസവം പോലും നടത്തുന്നത്.അതിഗംഭീരമായി ചിത്രീകരിച്ച മാസങ്ങലസിന്റെ നിസ്സഹായവസ്ഥ വളരെ ഭംഗിയായി ഇതില്‍ ആലേഘനം ചെയ്തിരിക്കുന്നു. അവസാനം തന്റെ കയ്കുഞ്ഞിനേയും കൊണ്ട് സംഘര്‍ഷങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന തെരുവിലേക്ക് വലിചെരിയപ്പെടുന്നു. സ്ത്രീജീവിതത്തിന്റെ മുഴുവന്‍ സന്ഘര്‍ഷന്ലെയും ഭാവതീവ്രതയോടെ അവതരിപ്പിക്കുനത്തില്‍ ഈ ചിത്രം വിജയിച്ചിട്ടുണ്ട്. അതോടൊപ്പം 60ലെ സ്വഭാവരീതികലെകുരിച്ചും ഉരുഗ്വാന്‍ ജീവിത വ്യ്വിദ്ധ്യതെയും ഈ സിനിമ തുറന്നു കാണിക്കുന്നു. കണ്ടു മടുത്ത ഫ്രാമുകളില്‍ നിന്ന് മാറി ചിന്തിച്ച ചിത്രം തന്നെയാണ് മാസങ്ങലെസ്.
No comments:
Post a Comment