FISHING  PLATFORM -
ഒരുഇന്തോനേഷ്യന്  ‍കൌമാരത്തിന്റെ വേദന.

കൌമാര പ്രായക്കാരനായ ഒരു കുട്ടിയുടെ വ്യക്ത്യുതതിലും കുടുംബ സാഹചര്യങ്ങളിലും വന്നു ചേര്‍ന്ന തലപ്പിഴവുകളിലൂടെ ആണ് ഈ ചിത്രം ആരംഭിക്കുന്നത്.
അമ്മ മൃദു പോയതിനാല്‍ അമ്മയുടെ ആവശ്യപ്രകാരം അച്ച്ചനെ തേടി പോകുന്ന 'രാജാ' എന്ന കുട്ടിയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപ്പത്രം. അച്ചന്‍ താമസിക്കുന്നത്  നടുക്കടലില്‍ മീന്‍ പിടിക്കാനായി കെട്ടിയുണ്ടാക്കിയ ഒരു വീട്ടില്‍ ആണ്. എന്നാല്‍ അച്ച്ചന്‍ നല്ലവന് എന്ന പ്രതീക്ഷയോടെ എത്തുന്ന രാജയെ സ്വന്തം പിതാവ് സ്വീകരിക്കാന്‍ തയ്യാരല്ലത്തത് ആ കൊച്ചുകുട്ടിയുടെ ഹൃദയത്തെ വല്ലാതെ കീറിമുറിക്കുന്നു. അവിടെ ഉണ്ടായിരുന്ന സമപ്രായക്കാരായ മറ്റു കുട്ടികള്‍ അവനെ ക്രൂരമായി കളിയാക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നു. നിശബ്ദമായി ഇതെല്ലാം സഹിക്കുന്ന രാജാ എന്നെങ്കിലും തന്റെ ലക്ഷ്യത്തിനു വെള്ളിവെളിച്ചം പകരുമെന്ന് വിശ്വസിക്കുന്നു. ആ ക്യാമ്പില്‍ ബോട്ട് ഡ്രൈവര്‍ക്ക് മാത്രമാണ് അവനോട് അനുകഭയുല്ലത്.താമസിയാതെ തന്നെ അച്ചനും മകനും തമ്മിലുള്ള അത്മസന്ഹര്‍ഷങ്ങളിലെക്കാന് കഥ മുന്നോട്ടു പോകുന്നത്. പക്ഷെ അയാള്‍ക്ക് ഹന്റെ മകനോടും ഭാര്യയോടും സ്നേഹമാണെന്നും അയാള്‍ വെളിപ്പെടുതനയാല്‍ തയ്യാറുമല്ല എന്നത് അയാളുടെ  പെട്ടിയില്‍ സൂക്ഷിച്ച അവരുടെ ഫോട്ടോയില്‍ നിന്നും മനസിലാകുന്നു. വയ്കാതെ ഇത് തിരിച്ചറിഞ്ഞ രാജാ തന്റെ വിപ്ലവ ജീവിതത്തില്‍ വിജയം കൈവരിക്കുക തന്നെ ചെയ്യുന്നു. തെന്റെ പിതാവിനെ കൊണ്ട് സ്വന്തം നാട്ടിലേക്ക് ര്‍താജ യാത്ര തിരിക്കുന്നത്പോരടി ജയിച്ചവന്റെ മനസുമായാണ്.
കൌമാരക്കാരനായ ഒരു കുട്ടിയുടെ അത്മസംഘര്‍ഷങ്ങളിലൂടെയാണ് ഈ കഥ മുന്നോട്ട് പോകുന്നത്. തന്റെ ലക്ഷ്യത്തിനു വേണ്ടി എന്തും സഹിക്കാന്‍ രാജാ എന്ന കൊച്ചു പയ്യന്‍ തയ്യാറാകുന്നത് ഇന്തോനേഷ്യന്‍ സ്വഭാവരീതിയാണെന്ന് മനസിലാക്കാം. ദ്രിശ്യബിംഭാങ്ങളുടെ മനോഹരമായ വിന്ന്യസതിലൂടെയാണ് ഈചിത്രം കടലിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നത്. ഇത്രയധികം എതിര്‍ത്തിട്ടും അവസാനം മകനെ അംഗീകരിക്കേണ്ടി വന്നത് രക്തബന്ധങ്ങളുടെ  മൂല്യത്തെയാണ്  ഇവിടെ എടുത്തു കാണിക്കുന്നത്.

No comments:

Post a Comment