A  step into the darckness

 സംഘര്‍ഷങ്ങളാല്‍ മുഖരിതമായ ദുരിത പൂര്‍ണമായ വടക്കന്‍ ഇറാഖിലെഒരു ഗ്രാമത്തില്‍ നിന്നും തന്റെ സഹോദരനെ തേടി പോകുന്ന പെണ്‍ക്കുട്ടിയുടെ  ജീവിതത്തെ കുറിച്ചാണ് ഈ ചിത്രം പ്രതിപാദിക്കുന്നത്.  ഇറാഖിലെ സമകാലികാവസ്തകളെ ഭാവതീവ്രമായി അവതരിപ്പിക്കുതില്‍ ഈ ചിത്രം വിജയിച്ചിട്ടുണ്ട്. യുദ്ധദുരന്ടതിലകപ്പെട്ട ഒരു ഗ്രാമീണ പെണ്‍കുട്ടിയുടെ ജീവിത വിഹ്വലതകളും ആകുലതയും ഒപ്പിയെടുക്കുകയാണ് ഈ ചിതം.
വടക്കന്‍  ഇറാഖില്‍ അകലെയെവിടയോ ഉള്ള സഹോദരനെ തേടി യാത്രയാവുകയാണ് ഈ പെണ്‍കുട്ടി. ജീവിതത്തില്‍ മറ്റൊന്നും നഷ്ട്ടപെടനില്ലാത്തത് കൊണ്ട് എന്തും വരട്ടെ എന്ന് തീരുമാനിച്ചാണ് അവളുടെ യാത്ര. തുര്‍കിയിലെവിടയോ ഒരു ആശുപത്രിയില്‍ കഴിയുകയാണ് തന്‍റെ സഹോദരന്‍ എന്ന അറിവിന്റ്റ് പുറത്താണ് അവളുടെ യാത്ര. പക്ഷെ അവളെ കാത്തിരുന്നത് ദുരുതപൂര്‍ന്നവും സംഘര്‍ഷഭാരിതവുംയിരുന്നു.
തുര്‍കിയിലെക്ക് നുഴഞ്ഞു കയറാന്‍ രണ്ടു കള്ളന്മാരുടെ സഹായം അവള്‍ക്ക് അഭ്യര്ത്തിക്കേണ്ടി വന്നു. പക്ഷെ അതിലൊരാള്‍ തന്നെ ക്രൂരമായി ബലാല്‍സംഘം  ചെയ്യുന്നു. ജീവിതം മടുത്തുപോയ അവള്‍ എങ്ങേനെയെങ്ങിലും താനെ സഹോദരനെ കണ്ടെത്തണമെന്ന് തീരുമാനിച്ചു. പക്ഷെ അവളെത്തിപെട്ടതിപെട്ടത് ഒരു തീവ്രവാദിഗ്രൂപിന്റെ കയ്യിലായിരുന്നു. അപ്പോഴേക്കും തന്റെ സഹോദരന്‍ ഏകാന്ടെതനകുമെന്ന എല്ലാ പ്രതീക്ഷകളും അവള്‍ക്ക് നഷ്ട്ടപ്പെട്ടിരുന്നു. അങ്ങനെ അവള്‍ തേവ്രവധ് ഗ്രൂപിന്റെ വാക്കുകളിലകപ്പെടുകയും അവരുടെ ചവേര്‍ ആക്രമണത്തിനായി പുറപ്പെടുകയും ചെയ്യുന്നു. പക്ഷെ അവസാന നിമിഷത്തില്‍ തീരുമാനം മാറ്റിയ അവള്‍ തന്‍റെ ബോംബ്‌ ഒരു ടൊഇലെടില് ഉപേക്ഷിച്ച യാത്രയാവുന്നു. ഈ യാത്രയില്‍ ഒരു റോഡ്‌ മുറിച്ചു കടക്കുന്നതിനിടയില്‍ തന്റെ സഹോദരനും അതേ റോഡിന്റെ മരുവഷതുന്ടെന്നു അവള്‍ തിരിച്ച്ചരിയുന്നില്ലെന്നത് അവളുടെ ജീവിതത്തിലെ മറ്റൊരു ദുരന്ടത്ത്തിന്റെ നേര്‍ക്കാഴ്ചയാവുന്നു 
ഇറാഖിലെ ഇപ്പോഴത്തെ പരിതസ്ഥിതിയിലുള്ള ദുരിതപൂര്‍ണമായ ജീവിതത്തിന്റെ അവശേഷിപ്പുകള്‍ വരച്ചുക്കാട്ടുന്നതില്‍ ഈ ചിത്രം മികവ് പുലര്‍ത്തുന്നു. ഇത്തരം ദുരിതപൂര്‍ന്നമായ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകളുടെ ആത്മസംഘര്‍ഷങ്ങള്‍ അസമാന്ന്യംവിധം ഈ ചിത്രത്തില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു.  

No comments:

Post a Comment