The other bank .....

കള്ളത്തരങ്ങളും  വൃത്തികേടുകളും   രഹസ്യങ്ങളും  നിറഞ്ഞ  ജീവിതസഹച്ചര്യങ്ങളിലെക്ക് എത്തിപ്പെടുന്ന ഒരു കുട്ടിയുടെ കാഴ്ച്ചപ്പാടില്‍ ന്ലോകാതെ നോക്കികനുകയാണ് ഈ ദി അദര്‍ ബാങ്ക് എന്ന ഈ ചിത്രം.
ആഭ്യന്തര യുധ്ധത്തിലകപ്പെട്റ്റ് പാലായനം ചെയ്ത അഭയാര്‍തികളാണ് ടീടോയും അമ്മ കേറ്റൊയും. ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും പ്രതിഫലനമാണ് ടീടോയുടെ ജീവിതത്തില്‍ സംഭവിക്കുന്നത്. ജോലി ചെയ്തു കിട്ടുന്ന തുച്ചമായ വരുമാനം  വീട്ടില്‍  കൊടുക്കുന്ന ടീടോ തന്‍റെ അമ്മക്ക് ഒരു കമുകനുന്ടെന്നു മനസിലാക്കുന്നു. പലപ്പോഴും അവന്‍ ഇത് വിലക്കിയിട്ടുന്ടെങ്കിലും അമ്മ ഇത് വീണ്ടും തുടെര്‍ന്നത് അവനെ അലോസരപ്പെടുത്തുന്നു. കൂടുതല്‍ പണം വീട്ടില്‍ കൊടുക്കാനായാല്‍ അമ്മകമുഅനുമയുല്ല ബന്ധം നിര്‍ത്തു എന്ന് വിചാരിച്ച ടീടോ മോഷണത്തിലെക്ക് തിരിയുന്നു.പക്ഷെ മോശനശ്രമാങ്ങളിലോന്നില്‍ പരാജയപ്പെടുന്ന അവര്‍ , അവന്റെ കൂടുകരിലോരല്‍ പിടിക്കപ്പെടുന്നു. അങ്ങനെ ടീടോ നാട് വിട്ട അച്ച്ചനെ തേടി പോകാന്‍  തീരുമാനിക്കുന്നു.  പക്ഷെ അവന്റെ യാത്രയില്‍ അവന്‍ കാണുന്നത് തീര്‍ത്തും അസഹാനീയമയലോകത്തിലെ ക്രൂരതകളാണ്. യാത്രക്കിടയില്‍ കാണുന്ന ബലാല്‍സംഘം അവനെ പ്രതികരണ ശേഷി ഉള്ളവനക്കുന്നുന്ടെങ്കിലും അവന്‍ അതില്‍ പരാജയപ്പെടുന്നു. കൂടാതെ യാത്രക്കിടയില്‍ തനിക്കു വേണ്ടി വെടിയേറ്റ് മറിച്ച് ഒരു അപരിചിതനും അവന്റെ മനസ്സില്‍ ഒരു നോഭാരക്കാഴ്ച്ച്ചയാവുന്നു.പക്ഷെ തന്നിക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന എല്ലാ ദുരന്തങ്ങള്‍ക്കും നേരെ കന്നടക്കേണ്ടി വരുന്നല്ലോഎന്ന നിസ്സഹായതയോടെയാണ്‌ സിനിമ അവസാനിക്കുന്നത്. 
സംഘര്‍ഷങ്ങളുടെയും സംസ്കാരങ്ങളുടെയും പുതിയ കാഴ്ച്ചകലുമായാണ് ഈ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത്. ചെറിയ പ്രായത്തില്‍ ഏകാന്തത അനുഭവിക്കേണ്ടി വന്ന ഒരു കുട്ടിയുടെ ആകുലതകളെല്ലാം ഈ ചിത്രത്തില്‍ സന്നിവെശിക്കപ്പെട്ടിരിക്കുന്നു. കാഴ്ച്ചയുടെ ഭാഷാതീതമായ വിസ്മയം ഈ ച്ത്രത്ത്തില്‍ നമുക്ക് കാണാനാകും....    

No comments:

Post a Comment