The Moment of Truth ..
.
കാളപ്പോരാളിയായ മിഗുഎല്‍ എന്ന ചെറുപ്പക്കാരന്റെ വീറുറ്റ ഒരു ജീവിത കഥയാണ് ഈ സിനിമയിലൂടെ അവതരിപ്പിക്കുന്നത്.
മിഗുഎല്‍ എന്ന ചെറുപ്പക്കാരന്‍ കൃഷിക്കരനനെങ്കിലും അവനു അതില്‍ വല്ല്യ താല്‍പ്പര്യമില്ല. അങ്ങനെ അവന്‍ നഗരത്തിലെത്തുന്നു. നഗരത്തില്‍ പല ജോലികളും അനുഎശിച്ചു നടക്കുന്നതിനിടയിലാണ് കാളപ്പോര് ശ്രദ്ധയില്‍ പെട്ടെത്. അതില്‍ ആക്രിഷ്ട്ടനായ അവന്‍ അത് പഠിച്ചെടുത്ത് പോരിനിറങ്ങുന്നു. അങ്ങനെ അവന്‍ നല്ലൊരു പൊഎആലി ആയി തീരുകയും ധാരാളം പനമുണ്ടാക്കുകയും ചെയ്യുന്നു. പക്ഷെ കുറച്ച് നാളുകള്‍ക്ക് ശേഷം അവനു ഈ ജോലി മടുത്തു തുടങ്ങി. ഒരു ദിവസം വീറുറ്റ ഒരു പോര് നടക്കുകയാണ്. മിഗുഎലിന്റെ വിജയത്തെപ്പറ്റി ആര്‍ക്കും ഒരു സംശയവും ഇല്ല. അങ്ങനെ നില്‍ക്കുബോഴാണ് അവനു അപ്രതീക്ഷിതമായി കാളയുടെ അടിയെല്‍ക്കുന്നത്. അക്ഷരര്തത്ത്തില്‍ ഒരു പോരാളിയുടെ തകര്‍ച്ച തന്നെയായിരുന്നു അവിടെ കണ്ടത്. സാരമായി പരിക്കേറ്റ മിഗുഎല്‍ താമസിയാതെ മരിക്കുകയും ചെയ്തു.
പലതില്‍ നിന്നും വ്യത്യസ്തമായി പുതിയ കാഴ്ച്ചകളും പുതിയ പ്രതീതിയുമാണ് 1964 ലെ ഈ ഇറ്റാലിയന്‍ സിനിമ നല്‍കുന്നത്. കലപ്പോരും ൭൦ കളിലെ ഇറ്റാലിയന്‍ ജീവിത രീതിയും ഈ സിനിമയില്‍ വരച്ചു കാണിക്കുന്നു.

No comments:

Post a Comment