നിലബൂര്‍ പാത


                   നിലബൂര്‍ പാത 


1921  - ഡിസംബറിലാണ് നിലബുരുകാര്‍ ട്രെയിന്‍ കാണാന്‍ തുടങ്ങിയത്; അല്ല, തീവണ്ടി കാണാന്‍ തുടങ്ങിയത്. ബ്രിട്ടീഷ്‌ ഭരണാധികാരികളുടെ കണ്ണുകളില്‍ നിലമ്പൂരിന്റെ വന  സമ്പത്ത് കൂടി കണ്ടു കൊണ്ടാവണം റെയില്‍വേ ഭൂപടത്തില്‍ നിലമ്പൂരും ഇടം പിടിച്ചത്. 1920- ലാണ് നിലബൂര്‍ റെയില്‍പ്പാതയുടെ  പണി പൂര്‍ത്തിയായത്. ദേശിയ തലത്തില്‍ ഖിലാഫത്ത്  സമരവും, മലബാറില്‍ മലബാര്‍ ലഹളയും കത്തി നില്‍ക്കുന്ന സമയം. അന്നത്തെ കൂലിപ്പണിക്കാരായ നാട്ടുകാര്‍ പേടിയോടെയും ബഹുമാനതോടെയും   തീവണ്ടിയെ  സ്വീകരിച്ചു.  നിലംബുരിന്റെ ഓരോ ചലനത്തിലും "തീവണ്ടി" കൂടെ ഉണ്ടായിരുന്നു. ഞങ്ങളിലോരആളായി കൂടെയുണ്ടായിരുന്ന കല്‍ക്കരി തിന്നുന്ന തീവണ്ടി,  ട്രെയിന്‍ ആയതും ഈയിടെയാണ് നിലബുരുകാര്‍ അരിഞ്ഞത്.

കേരളത്തിന്റെ ഏറ്റവും ചെറിയ ബ്രോട്ഗേജ് റെയില്‍പ്പാതക്ക് ഇന്ന് വയസ് ൮൮. വൃദ്ധനായ ഈ റെയില്‍പ്പാതക്കും ഒരു കഥയുണ്ട്, ഇനി ഫ്ലാഷ്ബാക്ക് :

1920-ല് ‍നാലു ബോഗികള് ആയിയാണ് നിലംബൂര്‍-ഷോര്‍ണൂര്‍ റെയില്‍പ്പാതയിലൂടെ ആദ്യ ട്രെയിന്‍ ഓടി തുടങ്ങിയത്. ബ്രിട്ടീഷ്‌ ഭരണ തന്ത്രങ്ങളില്‍ ആളി കത്തുന്ന മലബാര്‍ ലഹള, അതേ സമയം ദേശീയ തലത്തില്‍ ഖിലാഫത്ത് പ്രസ്ഥാനം ഉച്ചസ്ഥായിയില്‍ നില്കുന്നു. മലബാര്‍ ലഹള എന്നാ ചൂളയില്‍ മലബാറും സമീപ പ്രദേശങ്ങളും കത്തിയമരുന്നു. കൊല്ള്ളയടിക്കപ്പെടുന്ന    വീടുകളും, മനബന്ഗം ചെയ്യപ്പെടുന്ന അമ്മമാരും പെങ്ങന്മാരും അവശേഷിക്കുന്ന ദാരുണ   കാഴ്ച്ചകലാകുന്നു. .  ഈ ഗ്രാമ പ്രദേശങ്ങളില്‍   നാടും നാട്ടാരും പേടിച്ച സമ്പത്ത് മുഴുവന്‍ ഉപേക്ഷിച്ച് പലായനം ചെയ്യുന്നു. തികച്ചും അതിബീകരമായ അവസ്ഥയിലൂടെയായിരുന്നു തീവണ്ടിയുടെ കടന്നു വരവ്വ്. ഇത്തരമൊരു അവസ്ഥ ആണെങ്കിലും റെയില്‍പ്പാത നിര്‍മാണ ആരംഭം തൊട്ടു സകലരും ഇതിനെ നോക്കി കൊണ്ടിരുന്നു.. ഓല മേഞ്ഞ , ചായക്കടകളില്‍ പുതുതായി വരുന്ന പാതയുടെ  ചര്‍ച്ചയും അലയടിച്ചുകൊണ്ടിരുന്നു.
ആദ്യമായി ട്രെയിന്‍ എത്തിയപ്പോള്‍, അതിന്റെ ശബ്ദം കേട്ടപ്പോള്‍ , ഹോണ്‍ മുഴങ്ങിയപ്പോള്‍ നിലംബൂരുകാര്‍ കുറച്ച അഹങ്കരിച്ചതില്‍ അവരെ കുറ്റം പറയാന്‍ ആവില്ല. തീവണ്ടി  ആദ്യമായി എത്തിയപ്പോള്‍ മനം ഇടിഞ്ഞു വീഴുന്നെ എന്ന് പറഞ്ഞ നിലവിളിചോടിയവരും കുറവല്ല എന്ന് ൯൩-കാരനായ ചെട്ട്യാരംമാവനും സാക്ഷ്യപ്പെടുത്തുന്നു.
ജോസഫ് കനോലിയാണ് നിലബുര്‍ റെയില്‍പാത നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിച്ചത്. തെക്കിന് ഏറ്റവും നല്ല മണ്ണ് നിലബൂരനെന്നു അറിഞ്ഞിട്ടു തന്നെയാവണം നിലബൂരിലെക്ക് തേക്ക്‌ പറിച്ച് നടാന്‍ കനോളിക്ക് പ്രജോധനമയത്. തീവണ്ടിയുചെ ആദ്യ  നാളുകളില്‍അക്കുമാതിയയിരുന്നുവെങ്കില്‍ കയട്ടിയാച്ച്ചത് നിലബുരിന്റെ സമ്പത്ത് മുഴുവനുംയിരുന്നു. പക്ഷെ ഉര്‍വശി ശാപം ഉപകരമയെന്നു പറഞ്ഞാല്‍ മതിയല്ലോ: ഇന്ന് ലോകത്തിലെ ഏറ്റവും വലിയ തേക്ക്‌ ഉള്ളത് നിലബുര്‍ ആണ്. മാത്രമല്ല തെക്കിനു മാത്രമായുള്ള ഒരു പ്രദര്‍ശന ശാലയും  നിലബുരിനു മാത്രം സ്വന്തം. ഇങ്ങനെയൊക്കെ ആണെങ്കിലും നിലബുര്‍ ട്രെയിന്‍ യാത്രാ ജനങ്ങള്‍ക്ക് യാത്രായോഗ്യമയത് സ്വാതന്ത്ര്യം കിട്ടിയ ശേഷമാണു.
കേരളത്തിലെ വട്ടവും നീളം കുറഞ്ഞ റെയില്‍ പാതയുടെ നീളം ൬൬ക്മ ആണ്. പാലക്കാട്‌- മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ പാതയില്‍ 12 സ്റ്റേഷന് ഉണ്ട്.പാലക്കാട് സൈലന്റ് വാല്ലിയില്‍ നിന്നും വരുന്ന കുന്തിപുഴ  ‍വെള്ളിയൂര്‍ പുഴ, ഒളിപ്പുഴ , കുതിരപ്പുഴ, എന്നീ നാലു പ്രധാന പുഴകളെയും മറികടന്നാണ് നിലബൂരിലെതെന്നത്. ഇതിനിടയില് 4‍എക്കാര്‍ നീണ്ടു കിടക്കുന്ന വാണിയമ്പലം പാറയും അതിനു മുകളിലെ ക്ഷേത്രവും, നിലബുര്‍ വനത്തിന്റെ വശ്യ സൌന്ദര്യം പാതയിലെ യാത്രയെ അവിസ്മരനീയമാകുന്നു.
ഇന്ന് 2009; ഇന്നും നിലംബൂരുകാര്‍ വര്‍ത്താനം പറയുകയും ചിരിക്കുകയും തമാശ പറയുകയും ചെയ്യുന്നു, നിലബുരിനോദ് ഇഴകി ചേര്‍ന്ന നിലബൂര്‍ പാതയിലൂടെ.........

No comments:

Post a Comment