കാലം നമ്മോട് ചോദിക്കാതിരിക്കുമോ.....?
ബാല്ല്യം ജീവിതത്തിന്റെ ഒരു പ്രധാന കാലഘട്ടം തന്നെയാണ് . കുട്ടികള്‍ക്ക് വേണ്ടി ഒന്നും തന്നെ ഉണ്ടാവുന്നില്ല. മുതിര്‍ന്നവരുടെ ചിന്തകളും ആശയങ്ങളും കുട്ടികളില്‍ നിര്‍ബന്ധപൂര്‍വ്വം അടിചെല്‍പ്പിക്കപ്പെടുന്നു. മാത്രമല്ല ആഘോഷങ്ങളുടെ പ്രകടന പരതയില്‍ മുങ്ങിത്താഴുന്ന ജനതയെ ആണ് അവര്‍ക്ക് പരിജയപ്പെടെണ്ടി വരുന്നത്.
മുഖ്യധാര ജീവിതത്തിലെ കുഞ്ഞുങ്ങളും , തെരുവില്‍ ഉപേക്ഷിക്കപ്പെടുന്ന അവമാതികള് എറ്റ് വങ്ങേണ്ടിവരുന്ന കുഞ്ഞുങ്ങളും സമൂഹ യാഥാര്‍ത്യങ്ങളായി നമ്മുടെ മുന്നിലുണ്ട്. എന്നാല്‍ പല തലങ്ങളിലായി ഒതുക്കപ്പെട്ടു പോവ്വുന്ന കുട്ടികള്‍ ഒത്തു ചേര്‍ന്ന് ബാല്ല്യത്തെ മുന്നോട്ട് നയിക്കുന്ന സ്വപ്നം കാണാന്‍ നാം മറന്നു പോവ്വരുത്.